ബൈക്കുകള്‍ കൂട്ടയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

 തൃക്കരിപ്പൂര്‍: ബൈക്കുകള്‍ കൂട്ടയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഒളവറയിലെ പി.കെ. മോഹനന്‍ (53) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ആറ് മാസം മുമ്പ് പയ്യന്നൂരില്‍ നിന്നും ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് അപകടം.

പയ്യന്നൂര്‍ കൊറ്റി മേല്‍പ്പാലത്തിനരികില്‍ വച്ച് മോഹന്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: സിന്ധു(നീലേശ്വരം). മകള്‍: രംഗിമ (ബിരുദ വിദ്യാര്‍ത്ഥിനി).

തൃക്കരിപ്പൂര്‍ ടൗണിലെ ആദ്യകാല ബേക്കറി ഉടമ എന്‍.രാമുണ്ണിയുടെയും ശാരദയുടെയും മകനാണ്. സഹോദരങ്ങള്‍: ശശി (മലബാര്‍ ബേക്കറി തൃക്കരിപ്പൂര്‍), ഹരി, ശോഭ, ആശാലത, ത്രിഗുണന്‍ (എന്‍.ആര്‍. ബേക്കറി ഒളവറ), സഞ്ജയന്‍ (ഗള്‍ഫ്), രേണുക, രാജീവന്‍ (എന്‍.ആര്‍. ബേക്കറി തൃക്കരിപ്പൂര്‍), പരേതയായ ഭാനുമതി.


Previous Post Next Post
Kasaragod Today
Kasaragod Today