ഉദുമ: ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹവുമായി നാട്ടിലേക്ക് വരികയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ അടക്കംഎട്ട് പേർക്ക് പരിക്കുണ്ട് രണ്ട് പേർക്ക് ഗുരുതരം .മാങ്ങാട് പുതിയ പുരയിലെ രാഘവന്റെ മകന്‍ സുധീഷാ (33)ണ് ദുബായില്‍ മരിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് രാവിലെ 11. 30 ഓടെ പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ എരിപുരത്താണ് അപകടമുണ്ടായത്.
എരിപുരത്തിനും അടുത്തിലേയ്ക്കും മധ്യേ അടുത്തില ഭാഗത്തേക്കുള്ള ഇറക്കത്തിലാണ് അപകടം നടന്നത്. ആംബുലൻസ്, കാർ, പിക്കപ്പ് എന്നിവയാണ് അപകടത്തിൽ പെട്ടത്. കാറിനും പിക്കപ്പിനും ഇടിച്ചശേഷം ആംബുലൻസ് മറിയുകയായിരുന്നു.
പഴയങ്ങാടിപോലീസ് സ്ഥലത്തെത്തി
പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദുബായിലെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഒന്നര വര്‍ഷം മുമ്പാണ് സുധീഷ് ദുബായിലേക്ക് പോയത്. അമ്മ: രോഹിണി. സഹോദരങ്ങള്‍: രതീഷ്, ലതിക.