പൊയിനാച്ചി: തെക്കിലില്‍ കൊപ്രപ്പുര പൂര്‍ണമായി കത്തി നശിച്ചു. തെക്കില്‍ മൂലയിലെ റൗഫ് അല്‍മാസിന്റെ ഓട് മേഞ്ഞ കൊപ്രപ്പുരയാണ് കത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. മൂന്ന് ടണ്‍ കൊപ്രയും ഒരു ടണ്‍ പച്ചത്തേങ്ങയും അഗ്നിക്കിരയായി. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞെത്തിയ കാസര്‍കോട് അഗ്നിരക്ഷാകേന്ദ്രം സ്‌റ്റേഷന്‍ ഓഫീസര്‍ പി വി പ്രകാശ് കുമാറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് തീയണച്ചത്. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തെക്കിലില്‍ കൊപ്രപ്പുര പൂര്‍ണമായി കത്തി നശിച്ചു, നാല് ലക്ഷം രൂപയുടെ നഷ്ടം
mynews
0