കുരുമുളക് സ്‌പ്രേബോട്ടില്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

 വിദ്യാനഗര്‍: കടയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുരുമുളക് സ്‌പ്രേബോട്ടില്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ ആലംപാടി അക്കരപ്പള്ള ഹൗസിലെ അമീറലി(22)യെയാണ് വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മുട്ടത്തൊടി എര്‍മാളത്തെ അബ്ദുല്‍മുനീറിന്റെ കടയിലാണ് കവര്‍ച്ച നടന്നത്.

മുനീറിന്റെ 15 വയസുള്ള മകന്‍ കടയില്‍ നില്‍ക്കുന്ന സമയങ്ങളില്‍ എത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്നാണ് പരാതി. അമീറലി നിരവധി മോഷണ, പിടിച്ചുപറി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ബ്ലാക്ക് മെയില്‍ചെയ്ത് പണം തട്ടുന്നതായും പരാതിയുണ്ടായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today