സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയ പരാമർശം നടത്തിയെന്ന് പരാതി , മേൽപറമ്പ് കൂവത്തൊട്ടി സ്വദേശി മുഹമ്മദ് ഷായുടെ അറസ്റ്റ് രേഖപ്പെടുത്തി

 മേൽപ്പറമ്പ് : സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയ പരാമർശം നടത്തിയെന്ന് പരാതി , മേൽപറമ്പ് കൂവത്തൊട്ടി സ്വദേശി  ബി.കെ മുഹമ്മദ് ഷായെ മേൽപ്പറമ്പ് പോലീസ് അറസ്റ്റ്  രേഖപ്പെടുത്തി വിട്ടയച്ചു,


  ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 25 നായിരുന്നു കേസിനാസ്പദമായ സംഭവം . ചെമ്മനാട സ്വദേശിയും ദേളിയിൽ താമസക്കാരനുമായ വ്യാപാരി സി എച്ച് മുഹമ്മദ് റഫീഖ്

കാസറഗോഡ് സ്വകാര്യ ആസ്പത്രി പരിസരത്ത് വെച്ച് മർദ്ദനത്തിന് ഇരയായി മരണപ്പെട്ടിരുന്നു

പ്രസ്തുത സംഭവത്തെ ഫെയ്സ്ബുക്കിലൂടെ ലൈവായി വർഗീയ പരാമർശം നടത്തിഎന്നാണ് പരാതി ,

എന്നാൽ വർഗീയ പരാമർശവകുപ്പ്നി ലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത് 


കെ.എസ് സാലി കീഴൂർ നൽകിയ പരാതിയെ തുടർന്നാണ് മേൽപ്പറമ്പ് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത്,

 വെള്ളിയാഴ്ച ഉച്ചയോടെ മേൽപ്പറമ്പ് പോലീസ്  അറസ്റ്റ് രേഖപ്പെടുത്തുകയായുയരുന്നു,

 രണ്ടാൾ ജാമ്യത്തിലാണ്  വിട്ടയച്ചത്




Previous Post Next Post
Kasaragod Today
Kasaragod Today