യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍

 പെര്‍ള: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍. ഉക്കിനടുക്ക, ബണ്‍പത്തടുക്കയിലെ സല്ലു എന്ന സല്‍ സബീലി (23)നെയാണ്‌ ഡി വൈ എസ്‌ പി ബാലകൃഷ്‌ണന്‍ നായരുടെ കീഴിലുള്ള ആന്റി റൗഡി സ്‌ക്വാഡ്‌ പിടികൂടിയത്‌. പ്രതിയെ പിന്നീട്‌ ബദിയഡുക്ക പൊലീസിനു കൈമാറി. പെര്‍ള, ചെക്കു പോസ്റ്റിനു സമീപത്തെ ഫാത്തിമത്ത്‌ സുഹ്‌റയുടെ മകന്‍ അബ്ബാസി (25)നെ തട്ടികൊണ്ടുപോയെന്നാണ്‌ കേസ്‌. ഇക്കഴിഞ്ഞ ഏപ്രില്‍ 11ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. രാത്രി ഏഴര മണിയോടെയാണ്‌ വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന അബ്ബാസിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്‌.

അബ്ബാസിന്റെ ഗള്‍ഫിലുള്ള സഹോദരനുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്‌ തട്ടികൊണ്ടു പോകലിനു ഇടയാക്കിയതെന്നു പൊലീസ്‌ പറഞ്ഞു.

കേസിലെ മറ്റു മൂന്നു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. റൈസ്‌, ബാഷ, അമീര്‍ എന്നിവരാണ്‌ നേരത്തെ അറസ്റ്റിലായതെന്നു പൊലീസ്‌ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today