യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

 കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും എ.ടി.എം കാര്‍ഡും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെക്രാജെ ചന്ദ്രംപാറ തങ്ങള്‍ ഹൗസിലെ സയ്യിദ് ഹമീദ് മുഫിറുദ്ദീന്‍ (26) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് എസ്.ഐ എം.വി വിഷ്ണുപ്രസാദ്, എ.എസ്.ഐമാരായ സി. മനോജ്, ഇ. ഉമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 22ന് ഇസ്ഹാഖിനെ മൂന്നംഗ സംഘം ചൂരി ബട്ടംപാറയില്‍ വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോവുകയും 12,000 രൂപ തട്ടിെയടുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് 15,000 രൂപയും ഒമ്പത് ഗ്രാം സ്വര്‍ണ്ണചെയിനും വാങ്ങിയെന്നുമാണ് പരാതി. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today