വീട്ടമ്മ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍

 ബദിയഡുക്ക: വസ്‌ത്രം അലക്കുന്നതിനിടെ വീട്ടിനകത്തേക്ക്‌ പോയ ഭര്‍തൃമതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.ഉക്കിനടുക്ക, സര്‍പ്പങ്കളയിലെ ജനാര്‍ദ്ദനയുടെ ഭാര്യ പാര്‍വ്വതി (27)യാണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ വീടിന്‌ സമീപത്ത്‌ വസ്‌ത്രം അലക്കുന്നതിനിടെ പെട്ടെന്ന്‌ വീടിനകത്തേക്ക്‌ പോയ യുവതി തിരികെ വരാത്തതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ അടുക്കള ഭാഗത്ത്‌ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നു പറയുന്നു. ഈ സമയം ഏക മകന്‍ അഞ്ചു വയസുകാരന്‍ ശ്രീഗണേഷ്‌ വീട്ടു മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവത്രെ.ഭര്‍ത്താവ്‌ ജോലിക്കു പോയിരുന്നു അയല്‍ക്കാരായ സ്‌ത്രീകള്‍ വീട്ടു മുറ്റ ത്തുണ്ടായിരുന്നതായും പറയുന്നു. ബദിയഡുക്ക പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനായി ജനറലാശുപത്രിയിലേക്ക്‌ മാറ്റി. മഹാലിംഗ നായക്‌- ലളിത ദമ്പതികളുടെ മകളാണ്‌. സഹോദരങ്ങള്‍: ഈശ്വര, സവിത.


أحدث أقدم
Kasaragod Today
Kasaragod Today