നിർദ്ധനരായ കുട്ടികളുടെ ഓൺലൈൻ പഠനം,കാസർകോട് നിന്ന് 636കിലോമീറ്റർ താണ്ടി ധൗത്യം പൂർത്തിയാക്കി അസ്ലമും മുജീബും

 കാസര്‍കോട്‌്‌ :നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്‌ വേണ്ടി പണം സ്വരൂപിക്കുക എന്ന ദൗത്യവുമായി കാസര്‍കോട്‌ നിന്ന്‌ കന്യാകുമാരി വരെ കാല്‍നടയായി യാത്ര ചെയ്‌ത അസ്ലം ടി പിയും മുജീബ്‌റഹ്മാനും 636 കിലോമീറ്റര്‍ താണ്ടി ദൗത്യം പൂര്‍ത്തിയാക്കി. ജൂണ്‍ 24ന്‌ രാവിലെ തളങ്കരയില്‍ നിന്ന്‌ യാത്ര പുറപ്പെട്ട ഇവര്‍ ഓരോ ദിവസവും ശരാശരി 35 കിലോമീറ്റര്‍ നടന്നു. നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 7 ലക്ഷം രൂപ സമാഹരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ യാത്രപുറപ്പെട്ടത്‌ യാത്ര അവസാനിക്കുമ്പോള്‍ ഏഴ്‌ ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ ഇരുവര്‍ക്കും സമാഹരിക്കുവാന്‍ സാധിച്ചു. ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഇല്ലാത്തവര്‍ക്ക്‌ യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ തന്നെ ഏഴോളം മൊബൈലുകളും പുസ്‌തകങ്ങളും മറ്റു പഠനോപകരണങ്ങളും നല്‍കിയിരുന്നു. അനുകൂലവും പ്രതികൂലവുമായ കാലാവസ്ഥയിലൂടെയാണ്‌ ഇവര്‍ 636 കിലോമീറ്റര്‍ താണ്ടി കന്യാകുമാരിയില്‍ എത്തിയത.്‌ യാത്രയില്‍ സ്വരൂപിച്ച തുക ഏതെങ്കിലും കുട്ടികള്‍ക്ക്‌ ഉപകാരപ്പെടുക യാണെങ്കില്‍ അത്‌ ഈ യാത്രയുടെ വലിയ വിജയമാണെന്ന്‌ ഇരുവരും പറഞ്ഞു. യാത്ര അവസാനിക്കുന്ന കന്യാകുമാരിയിലെ സണ്‍ സെറ്റ്‌ പോയിന്റില്‍ ഇരുവരെയും സ്വീകരിക്കുവാനായി നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ഇസ്‌തിയാഖ്‌ ഹുസൈന്‍, സിറാഖ്‌, ഖദീര്‍, സഹീര്‍ സംബന്ധിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today