പെരിയ: കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥയ്‌ക്കു തിരിച്ചനല്‍കി യുവാവ് മാതൃകയായി. പെരിയ, മൊയോലത്തെ മോഹനന്‍ പാലാട്ടാണ് തനിക്കു കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമയായ അജാനൂര്‍ മഡിയനിലെ കെ പി കൃഷ്‌ണ വേണിക്ക് തിരികെ നല്‍കിയത്. പഴ്‌സില്‍ പണത്തിനുപുറമെ ആധാര്‍കാര്‍ഡും മറ്റുരേഖകളുമുണ്ടായി. ഇന്നലെ പെരിയ ടൗണിലാണ് പഴ്‌സ് നഷ്‌ടപ്പെട്ടത്. പഴ്‌സ് കളഞ്ഞു കിട്ടിയ വിവരം മോഹനന്‍ സുഹൃത്തായ സന്തോഷിനെ അറിയിക്കുകയും അയാള്‍ വാട്‌സ്‌ആപ്പ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു. മറ്റു വാട്‌സ് അപ്പ് ഗ്രൂപ്പുകളും ഉടമയെ കണ്ടെത്താന്‍ നടത്തിയ ശ്രമം സഫലമാവുകയായിരുന്നു. പെരിയയിലെ വ്യാപാരിയായ യദുകുമാറും ഉടമയെ കണ്ടെത്താന്‍ രംഗത്തുണ്ടായിരുന്നു. വിവരമറിഞ്ഞതോടെ പെരിയയിലെത്തിയ യുവതിക്ക് സഹായികളുടെ സാന്നിധ്യത്തില്‍ മോഹനന്‍ പേഴ്‌സ് കൈമാറി. മോഹനന്റെ സത്യസന്ധതയെ നാട്ടുകാര്‍ പ്രശംസിച്ചു.
കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നല്‍കി; പെരിയ സ്വദേശി മാതൃകയായി
mynews
0