പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍ എമര്‍ജന്‍സി, ഐ സി യു വിഭാഗങ്ങള്‍ ആസ്റ്റര്‍ മിംസുമായി സഹകരിക്കും

 കണ്ണൂര്‍:  പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗവും ഐ സി യു വിഭാഗവും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അത്യാഹിത ഘട്ടങ്ങളില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി മണിക്കൂറുകള്‍ സഞ്ചരിക്കേണ്ടി വരുന്ന പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലുള്ളവരുടേയും ദുരിതത്തിന് ഇതോടെ പരിഹാരമാകുമെന്ന് ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.


എമര്‍ജന്‍സി മെഡിസിനില്‍ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും നഴ്‌സിങ്ങ് ജീവനക്കാരുടേയും മുഴുവന്‍ സമയ സാന്നിദ്ധ്യം എമര്‍ജന്‍സി വിഭാഗത്തിലും, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടേയും നഴ്‌സിങ്ങ് ജീവനക്കാരുടേയും സാന്നിദ്ധ്യം ഐ സി യു വിലും ഇതോടെ ലഭ്യമാകും. അനമയ ഹോസ്പിറ്റല്‍ സി. ഇ. ഒ ശ്രീ. രമേഷ്, ആസ്റ്റര്‍ മിംസ് നോര്‍ത്ത് കേരള & ഒമാന്‍ ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ ചേര്‍ന്ന് ധാരണ പത്രം ഒപ്പുവെച്ചു. ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി. പി. അനാമയ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഡോ. മിഥുന്‍.എ.കെ, ആസ്റ്റര്‍ മിംസ് ബിസിനസ്സ് ഡവലപ്‌മെന്റ് ക്ലസ്റ്റര്‍ ഹെഡ് നസീര്‍ പി എന്നിവര്‍ സന്നിഹിതരായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today