വിദ്യാനഗര്‍. സ്ഥലവും വിടും വാഗ്ദാനം ചെയ്ത് പണംതട്ടിയെടുത്തുവെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. തായല്‍ നായന്മാര്‍മൂല ബാഫഖി നഗറിലെ ഇഡ്രാഹിമിന്റെ ഭാര്യ ബീഫാത്തിമയുടെ പരാതിയില്‍ കൂഡ്ലു ആര്‍.ഡി നഗറിലെ നൗഷാദ് (35), കൂഡ്ലുവിലെ മുഹമ്മദ് സത്താര്‍ (50), സാജിദ് (35) എന്നിവര്‍ക്കെതിരെയാണ് കേസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ ഈ സംഘം പലരില്‍ നിന്നായി പണം തട്ടിയെടുത്തുവെന്നാണ് വിവരം. എന്നാല്‍ പലരും പ രാതി നല്‍കിയിട്ടില്ല. തട്ടിപ്പിനെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമര രംഗത്തിറങ്ങിയിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ തട്ടിപ്പ്, 3 പേർക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു
mynews
0