കാഞ്ഞങ്ങാട്: വിദേശത്ത് നിന്നും യുവാവിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കി എന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സൌത്തിലെ മണിയുടെ പരാതിയില്‍ ഗള്‍ഫിലുള്ള ചെമ്മട്ടംവയല്‍ സ്വദേശി ആഷിഖിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ആഷിഖിന്റെ സഹോദരിയെ മണിയുടെ ബന്ധുവായ നീലേശ്വരം ആലിങ്കീല്‍ പഴനെല്ലിയിലെ അജിത്ത് എന്ന യുവാവ് കഴിഞ്ഞ ദിവസം പ്രണയിച്ച് വിവാഹം കഴിച്ചിരു ന്നു. ഇതിന് മണി ഒത്താശ ചെയ്തു കൊടുത്തുവെന്നാരോപി ച്ചാണ് യുവതിയുടെ സഹോദരന്‍ ഗള്‍ഫില്‍ നിന്ന് ഫോണ്‍ ചെയ്ത് വധഭീഷണി മുഴക്കിയതെന്നാണ് പരാതി.
ഫോണിലൂടെ വധഭീഷണി; പ്രവാസി യുവാവിനെതിരെ കേസ്
mynews
0