എന്‍മകജെ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡിലെ ബിജെ പി അംഗം രാജിവെച്ചു

 കാസര്‍കോട്‌: എന്‍മകജെ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡി ലെബിജെ പി അംഗം മഹേഷ്‌ ഭട്ട്‌ രാജിവെച്ചു. പഞ്ചായത്ത്‌ പ്ര സിഡണ്ടിനും സ്രെകടറിക്കും ഇ തുസംബന്ധിച്ചുള്ള കത്ത്‌ പഞ്ചായത്ത്‌ കാര്യാലയത്തിന്‌ കൈമാറി. പാര്‍ടി തലത്തില്‍ ആ രോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ധാര്‍മികത ഉയര്‍ത്തി യാണ്‌ ഒഴിയുന്നതെന്ന്‌ കത്തില്‍ പറഞ്ഞു. നിയമസഭ തെരഞ്ഞടുപ്പിനോടനുബന്ധിച്ച്‌ പാര്‍ടിയില്‍ ഉടലെടുത്ത വിഭാഗീയത യാണ്‌ ഭട്ടിന്റെ രാജിയില്‍ കലാശിച്ചതെന്ന്‌ അറിയുന്നു. കര്‍ണാടകയില്‍ നിന്നുള്ള നേതാക്കളോട ഇദ്ദേഹം പല കാര്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞിരുന്നു. ഇത്‌ ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിക്കിരയാക്കി. രാജിക്കത്ത്‌ തനിക്ക്‌ വാട്‌സ്ആപില്‍ ലഭിച്ചതായി ഡി സി സി ജനറല്‍ സ്രെകടറി കൂടിയായ എന്‍മകജെ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സോമശേഖര പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today