ബോവിക്കാനം കൊടവഞ്ചിയില്‍ ഭഗവതിക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങള്‍ കവര്‍ന്നു

 ബോവിക്കാനം: കൊടവഞ്ചി പുള്ളിങ്കരിക്കാളി ഭഗവതിക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങള്‍ കവര്‍ന്നു. ചുറ്റമ്പലത്തിന്റെ ഗ്രില്‍സിന്റെ പൂട്ടുപൊളിച്ച്‌ അകത്തു കടന്ന മോഷ്‌ടാക്കള്‍ രണ്ടു ഭണ്ഡാരങ്ങളും കുത്തിത്തുറന്നു മോഷണം നടത്തുകയായിരുന്നു. വിഷുവിനാണ്‌ ഒടുവില്‍ ഭണ്ഡാരം തുറന്ന്‌ കാണിക്ക എടുത്തിരുന്നത്‌. നേരത്തെ മൂന്നു തവണ ഇവിടെ ഭണ്ഡാരം കവര്‍ച്ച നടത്തിയിരുന്നു. ആദൂര്‍ പൊലീസില്‍ പരാതി നല്‍കി.


أحدث أقدم
Kasaragod Today
Kasaragod Today