സഹായത്തിന് കാത്തു നിൽക്കാതെ രാജു വിടവാങ്ങി

 കുണ്ടംകുഴി: നാടിന്റെ സഹായമെത്തും മുമ്പേ വേളാഴിയിലെ പിക്കപ്പ് ഡ്രൈവർ രാജു വിടവാങ്ങി.


അപ്രതീക്ഷിത അസുഖം ബാധിച്ച് മംഗലാപുരം ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു രാജു. രാജുവിന് വേണ്ടി നാട്ടിൽ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ച് സഹായം തേടവേയാണ് വിടവാങ്ങൽ.


കഴിഞ്ഞ ജൂൺ മാസത്തിൽ മൂത്രത്തിൽ അണുബാധ ഉള്ളതിനെ തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് പെരിയാരം മെഡിക്കൽ കോളേജിലും ആഴ്ചകളോളം ചികിത്സയിൽ ആയിരുന്നു. സോഡിയത്തിന്റെ കുറവും ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോകുകയും ചെയ്തപ്പോൾ വൃക്കയുടെ പ്രവർത്തനത്തെയും ഹാർട്ടിനെയും സാരമായി ബാധിച്ചു. തുടർന്ന് അസുഖം അതീവ ഗുരുതരമാവുകയും മംഗലാപുരം ഹോസ്പിറ്റലിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റുകയും ചെയ്തു. കൊവിഡ് കൂടി ബാധിച്ചതോട് കൂടി തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.


പരേതനായ കുഞ്ഞാമന്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ സാവിത്രി, മക്കൾ കാർത്തിക്(8), കൗഷിക്(3), കൃത്തിക്(1).


أحدث أقدم
Kasaragod Today
Kasaragod Today