ബോവിക്കാനം: കൂട്ടം തെറ്റിയ ഒറ്റയാന്‍ വീണ്ടും നാട്ടിലിറങ്ങി വന്‍ കൃഷി നാശം വരുത്തി, എരിഞ്ഞിപ്പുഴയിലെ മുരളീധരന്‍ നായരുടെ തോട്ടത്തിലെത്തിയ ഒറ്റയാന്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കമ്പിവേലി തകര്‍ത്ത ശേഷമാണ് ആന വീണ്ടും കാടുകയറിയത്.രണ്ടു ഒറ്റയാന്മാരാണ് മുളിയാര്‍ വനത്തിലുള്ളത്. ഇവ ഓരോ ദിവസവും ഓരോ ഭാഗങ്ങളിലേയ്‌ക്കെത്തി കൃഷി നശിപ്പിക്കുന്നത് പതിവായത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
എരിഞ്ഞിപ്പുഴയില്‍ വീണ്ടും ഒറ്റയാനിറങ്ങി കൃഷി നശിപ്പിച്ചു
mynews
0