കാസർകോട് : ജില്ലയിൽ അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കുന്നതിനും ഈ വർഷം 5000 യൂണിറ്റ് രക്തം നൽകുന്നതിനും മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ പുതിയ പദ്ധതിക്ക് തുടക്കമായി.ബ്ലഡ് കെയർ കാസർകോട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് ലോഗോ പ്രകാശനം ചെയ്തു.
ജില്ലയിലെ ശാഖാ കമ്മിറ്റിയിൽ നിന്നും രക്തദാനം ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുകയും
അടിയന്തിര ഘട്ടത്തിൽ രക്തം നൽകാൻ തയ്യാറാകുന്ന രക്ത ദാനസേനയെ ബ്ലഡ് കെയറിന്റെ ഭാഗമായി രൂപീകരിക്കുകയും ചെയ്യും
പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു സംസ്ഥാന സമിതി അംഗങ്ങളായ അഷറഫ് എടനീർ ,ടി ഡി കബീർ,ജില്ലാ ട്രഷറർ എം.ബി ഷാനവാസ് സീനിയർ വൈസ്പ്രസിഡൻറ് എം.സി ശിഹാബ് മാസ്റ്റർ ഭാരവാഹികളായ എം.എ നജീബ് എ.മുക്താർ ഹാരിസ് തായൽ ശംസുദ്ധീൻ ആവിയിൽ ഹാരിസ് അങ്കക്കളരി ബാത്ത്ഷ പൊവ്വൽ റഫീഖ് കേളോട്ട് എം.പി നൗഷാദ് എ.ജി.സി ഷംസാദ് നൂറുദ്ധീൻ ബെളിഞ്ച സംബന്ധിച്ചു