ശ്രീനഗര്‍: ജമ്മു കശ്മീരിലും ഹിമചാലിലും മേഘവിസ്ഫോടനം. കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തില്‍ നാല് മരണം. അപകടത്തില്‍ നാല്പതോളം പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. എസ്‌ഡിആര്‍എഫിന്‍റെയും സൈന്യത്തിന്‍റെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വിറ്ററില്‍ കുറിച്ചു.ഹിമാചൽ പ്രദേശിൽ ഒമ്പത് പേർ മരിച്ചുമേഘ വിസ്‌ഫോടനത്തിൽ ഹോന്‍സാര്‍ ഗ്രാമത്തില്‍ പത്ത്പൂ വീടുകൾ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി കിഷ്ത്വാര്‍ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ മരിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
അതേസമയം
ഹിമാചല്‍ പ്രദേശിലെ
ലഹുല്‍-സ്‌പിതി ജില്ലയില്‍ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്നലെ 10 പേരെ കാണാതായി. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലഹുലിലെ ഉദയ്‌പുരില്‍ ഇന്നലെ രാത്രി 8 മണിക്കാണ് മേഘവിസ്ഫോടനമുണ്ടായത്. തൊഴിലാളികളുടെ രണ്ട് ടെന്‍റുകളും ഒരു സ്വകാര്യ ജെസിബിയും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന വിഭാഗം ഉദ്യോഗസ്ഥന്‍ സുധേഷ് കുമാര്‍ മുക്ത അറിയിച്ചു. അപകടത്തില്‍ ജമ്മു കശ്‌മീര്‍ സ്വദേശിയായ മുഹമ്മദ് അത്‌ലാഫ് എന്നയാള്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. പ്രദേശത്തുനിന്നും അപകടത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പൊലീസ് സേനയും, ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി
പോലീസ്
സംഘവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.