കിഴുർ :മീന്‍പിടുത്തത്തിന് പോയ ഫൈബർ തോണിയാണ് തിരമാലയില്‍ പെട്ടത്, നീലേശ്വരത്ത് നിന്ന് കോസ്റ്റ് ഗാർഡ് എത്തി,
കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ് ,മൂന്നു പേരും മരിച്ചതായി ഭയപ്പെടുന്നതായി നാട്ടുകാർ പറയുന്നു,
നാല് പേർ പരിക്കുകളോടെ രക്ഷപെട്ടിട്ടുണ്ട്,കാസര്‍കോട്-കീഴൂർ അഴിമുഖത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം,
കസബ കടപ്പുറത്ത് നിന്നു പോയ ശശിയുടെ മകന്‍ സന്ദീപ് (33), അമ്ബാടിയുടെ മകന്‍ രതീശന്‍ (30), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക് (29) എന്നിവർക്ക് വേണ്ടിയാണ് തീരെച്ചിൽ,
സോമന്റെ മകന്‍ രവി (40), ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), ഭാസ്‌ക്കരന്റെ മകന്‍ മണികുട്ടന്‍ (35), വസന്തന്റെ മകന്‍ ശശി (30) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി,
ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ തിരമാലയില്‍ ഫൈബര്‍ തോണി തകരുകയായിരുന്നു.
ഭാഗികമായി തകര്‍ന്ന നിലയില്‍ തോണി കരയ്ക്കടിഞ്ഞിട്ടുണ്ട്. കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി കോസ്റ്റല്‍ പൊലീസിന്റെ ബൊടും മീന്‍പിടുത്ത തൊഴിലാളികളുടെ വള്ളങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്,
സംഭവമറിഞ്ഞ് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ ജി നാരായണന്‍, ആര്‍ ഗംഗാധരന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കൗണ്‍സിലര്‍മാരായ പി രമേശന്‍, ഉമ, പ്രവാസി കോണ്‍ഗ്രസ് നേതാവ് ബാബു സാലി കിഴൂർ,തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി.