കാസർകോട്: വീട്ടിൽനിന്ന് പുറത്തിറങ്ങേണ്ട, സാമൂഹിക അകലം തെറ്റിക്കേണ്ട. ജില്ലാ പോലീസ് മേധാവിയെ കണ്ട് പരാതി നൽകാൻ ആഴ്ചയിൽ ഒരുദിവസം അവസരം. വീഡിയോകോൾ വഴി പോലീസ് മേധാവിക്ക് പരാതി നൽകാനുള്ള 'ദൃഷ്ടി' പദ്ധതി ജില്ലയിൽ തുടങ്ങുന്നു. എല്ലാ ബുധനാഴ്ചയും വൈകീട്ട് നാലുമണിമുതൽ അഞ്ചുവരെ വാട്‌സാപ്പ് വീഡിയോകോൾ വഴി ജില്ലാ പോലീസ് മേധാവി പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതി സ്വീകരിക്കും. നമ്പർ: 9497928009.
വീട്ടിലിരുന്ന് കൊണ്ട് തന്നെ വീഡിയോകോൾ വഴി പോലീസ് മേധാവിക്ക് പരാതി നൽകാം 'ദൃഷ്ടി' പദ്ധതി കാസർകോട് ജില്ലയിൽ തുടങ്ങുന്നു.
mynews
0