കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസുകളിലും ദേവകി കൊലക്കേസിലും അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മുഖ്യപ്രതിയായ പി കെ പൂക്കോയ തങ്ങളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായ 150 വോളം പേര്‍ ഒപ്പിട്ട പരാതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് എസ് പി കണ്ണൂരിലേയ്‌ക്ക് വിളിപ്പിച്ച് കേസുകളുടെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് ആരാഞ്ഞത്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും ഒളിവില്‍ പോയ മുഖ്യപ്രതിയെ കണ്ടെത്താന്‍ വ്യാപക അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എസ് പിയെ അറിയിച്ചതെന്നാണ് സൂചന. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, ബങ്ങാട്, കാട്ടിയടുക്കത്തെ ദേവകി കൊലക്കേസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനും എസ് പി കെ കെ മൊയ്‌തീന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. നാലു വര്‍ഷം മുമ്പാണ് തനിച്ച് താമസിക്കുന്ന ദേവകിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസുകളിലും ദേവകി കൊലക്കേസിലും അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം
mynews
0