പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു കാസർകോട് സ്വദേശികളെ റിമാൻഡ് ചെയ്ത് ജയിലിടച്ചു

 ബേഡഡുക്ക: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റിക്കോല്‍ സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. പുളുവിഞ്ചി, ആനക്കല്ല്‌, പുന്നക്കാലിലെ വിഷ്‌ണു (20), ശ്രീഹരി (20), പതിനേഴുകാരന്‍ എന്നിവരെയാണ്‌ കൊല്ലം, പുനലൂര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇരുവരെയും കൊട്ടാരക്കര സബ്‌ജയിലില്‍ റിമാന്റ്‌ ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത ആളെ ജാമ്യത്തില്‍ വിട്ടു. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ്‌ കേസ്‌ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ പ്രതികള്‍ കാസര്‍കോട്ടേക്ക്‌ പോയിക്കൊണ്ടിരിക്കുന്നതായുള്ള വിവരം ലഭിച്ചതും പിന്തുടര്‍ന്ന്‌ വഴിമധ്യേ പിടികൂടിയതും.


أحدث أقدم
Kasaragod Today
Kasaragod Today