റിയാസ് മൗലവി വധക്കേസിൽ അന്തിമവാദത്തിനുള്ള തീയതി ജൂലൈ 5ന് തീരുമാനിക്കും

 കാസര്‍കോട്: റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അന്തിമവാദത്തിനുള്ള തീയതി നിശ്ചയിക്കുന്നതിനായി കേസ് ജൂലായ് 5ലേക്ക് മാറ്റി. കോവിഡ് പശ്ചാത്തലവും ലോക്ഡൗണും മൂലം ഈ കേസില്‍ അന്തിമവാദം മുടങ്ങുകയായിരുന്നു. അന്തിമവാദം പൂര്‍ത്തിയായാല്‍ മാത്രമേ വിധി പറയാനുള്ള തീയതി പ്രഖ്യാപിക്കാന്‍ കഴിയൂ. കാസര്‍കോട് പഴയചൂരി ജുമാമസ്ജിദ് ഇമാമും മദ്രസ അധ്യാപകനുമായ കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കേളുഗുഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് പ്രതികള്‍. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ പള്ളിക്കകത്തുകയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today