പെരിയ ദേശീയ പാതയിൽ കാറും ജീപ്പും കൂട്ടിയിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു

 പെരിയ: പെരിയ ബസാര്‍ ദേശീയ പാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട്‌ ടൊയോട്ട ഷോറൂമിന്‌ സമീപമാണ്‌ അപകടം. കാസര്‍കോട്‌ ഭാഗത്ത്‌ നിന്ന്‌ വരികയായിരുന്ന ജീപ്പും എതിരെ വന്ന കാറുമാണ്‌ കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു. ജീപ്പ്‌ റോഡില്‍ നിന്നും ഏറെ ദൂരം തെന്നിമാറി നില്‍ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ മതിലിലും മറ്റും ഇടിക്കാത്തതിനാല്‍ അപകടം ഒഴിവായി. റവന്യൂ ഉദ്യോഗസ്ഥരാണ്‌ കാറിലുണ്ടായിരുന്നത്‌.


أحدث أقدم
Kasaragod Today
Kasaragod Today