നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണ യുവാവ് മരിച്ചു

 നീര്‍ച്ചാല്‍: യുവാവ് കുഴഞ്ഞു വീണു മരിച്ചു. ബേള കുഞ്ചാറിലെ മുഹമ്മദ്-ആസ്യമ്മ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റസാഖ്(35)ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍ വിശ്രമിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ദുബായ് ദേരയിലായിരുന്ന റസാഖ് നാല് മാസം മുമ്പാണ് നാട്ടിലെത്തിയത്. പിന്നിട് കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരികെ പോകാന്‍ കഴിയാതെ നാട്ടില്‍ തന്നെയായിരുന്നു. ഭാര്യ: സുഹൈല. റയാന്‍ റഹ്ഫത്ത് ഏക മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍ (ബദിയടുക്ക പഞ്ചായത്ത് 19-ാം വാര്‍ഡ് അംഗം), മൊയ്തീന്‍ കുഞ്ഞി, അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്‍ നാസര്‍, സക്കീന, ബീഫാത്തിമ, മറിയമ്മ, തസ്ലിമ.


أحدث أقدم
Kasaragod Today
Kasaragod Today