കാസർകോട് മൊഗ്രാലിൽ പിക്കപ്പും കാറും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

 കാസര്‍കോട്: മൊഗ്രാലില്‍ കാറും പിക് അപ്പും കൂട്ടിയിടിച്ച് മത്സ്യതൊഴിലാളികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. കീഴൂര്‍ കടപ്പുറത്തെ 12 മല്‍സ്യത്തൊഴിലാളികളേയും കൊണ്ട് മഞ്ചേശ്വരം കടപ്പുറത്തേക്ക് പുറപ്പെട്ട പിക്ക്അപ്പും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം.കീഴൂര്‍ കാസറഗോഡ് ഭാഗത്ത് കടല്‍ ക്ഷോഭം കാരണം മത്സ്യബന്ധനത്തിന് അനുയോജ്യമല്ലാത്തത് കൊണ്ടാണ് മഞ്ചേശ്വരം കടല്‍ തീര പ്രദേശത്തേക്ക് ഇവര്‍ പുറപ്പെട്ടത്.

പിക്കപ്പ് ഓടിച്ചിരുന്ന ചന്ദ്രന്‍ കുഞ്ഞിക്കണ്ണന്‍ ( 44) ,മത്സ്യത്തൊഴിലാളികളായ ഷാജി പത്മനാഭന്‍ ( 36 ) ,പ്രകാശന്‍ കൃഷ്ണന്‍ ( 55),ഗണേഷന്‍ ബാബു ( 39),സുനില്‍ കൃഷ്ണന്‍ ( 42),അനില്‍ സുമതന്‍ ( 37),രവി സുമതന്‍ ( 55),ബാബു ജനാര്‍ദനന്‍ ( 38), എന്നിവരെ കാസറഗോഡ് കിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകട നില തരണം ചെയ്തു.

 

വിജയന്‍ സുമതന്‍ ( 61),പ്രമോദ് കണ്ണന്‍ (50 ),വസന്തന്‍ കടവന്‍ കുട്യന്‍ (53), പ്രകാശന്‍ കാസറഗോഡ് (40) പ്രമോദ് ശേഖരന്‍ (33) എന്നിവര്‍ക്ക് കാസറഗോഡ് ഗവര്‍മന്റ് ഹോസ്പിറ്റലില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം ഡിസ്ചാര്‍ജ് ചെയ്തു. ബി.ജെ.പി തീരദേശ ജില്ലാ കണ്‍വീനര്‍ സുരേഷ് കുമാര്‍ വേണ്ട നിര്‍ദേശം നല്‍കുകയും എല്ലാവരേയും സന്ദര്‍ശിക്കുകയും ചെയ്തു.


أحدث أقدم
Kasaragod Today
Kasaragod Today