ഒരു അയല്‍സംസ്ഥാനം അതിന്റെ അതിര്‍ത്തികള്‍ കൊട്ടിയടച്ചാല്‍ കേരളത്തില്‍ നിരവധി ജീവനുകള്‍ പൊലിയും. രാജ്യത്തുതന്നെ കേട്ടുകേള്‍വിയില്ലാത്ത ഈ വിരോധാഭാസം കാസര്‍കോട്ടുകാരുടെ ജീവിതദുരിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ കൊവിഡ് കാലത്ത് കര്‍ണാടക അവരുടെ അതിര്‍ത്തികള്‍ അടച്ചപ്പോള്‍ കാസര്‍കോട്ട് 20 ലേറെ പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്. ഇതില്‍ സാധാരണ രോഗം ബാധിച്ചവരാണ് ഏറെയും. അതു നല്‍കാന്‍ പോലും കാസര്‍കോട്ടെ നമ്മുടെ ചികിത്സാ സംവിധാനത്തിന് കഴിഞ്ഞില്ല. സാധാരണ അസുഖങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യത്തിന്റെ കാര്യത്തില്‍ പോലും ജില്ല എത്ര പിന്നോക്കമായിരുന്നുവെന്നാണ് ഈ ഓരോ മരണവും മലയാളികളെ ഓര്‍മിപ്പിച്ചിരുന്നത്.
സമാനമായ സാഹചര്യമാണ് ഇപ്പോഴും തുളുനാട്ടില്‍,
അതിർത്തികളെ ബാരിക്കേട് കൊണ്ട് അടച്ച് കാസർകോടിനെ തടങ്കൽ പാളയമാക്കുകയാണ് കർണാടക ചെയ്യുന്നത്ജില്ലയിലെ ജനങ്ങൾ നല്ല ആശുപത്രികൾക്ക് ഉൾപ്പെടെ ആശ്രയിക്കുന്നത് കർണാടക യെ ആണ്, രണ്ട് വർഷം മുൻപും ഇതേ പോലെ അടച്ച പ്പോൾ ജില്ലയിൽ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രികൾ കൊണ്ട് വരുമെന്ന് പറഞ്ഞ ശത കോടീശ്വരായ കാസർകോട്ടെ വ്യെവസായികൾ എവിടെ പോയി എന്നാണ് ജില്ലയിലെ ജനങ്ങൾ ചോദിക്കുന്നത്, ആശുപത്രികൾ കൊണ്ട് ജില്ലയെ നിറക്കുമെന്ന് വരെ തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു വ്യെവസായികളുടെ വാഗ്ദാനമുണ്ടായത്, കാസർകോട് ജില്ലക്കുള്ള സർക്കാർ പാക്കേജിന്റെ കാര്യവും അത് തന്നെ
വീണ്ടും അതിര്‍ത്തിയില്‍ പൂട്ടു വീണതോടെ നിരവധി രോഗികളുടെ തുടര്‍ചികിത്സ മുടങ്ങിയിരിക്കുകയാണ്. അത്യാസന്ന രോഗികള്‍ വിദഗ്ധ ചികിത്സ കിട്ടാതെ മരണവക്കിലും. ജീവന്‍ നിലനിര്‍ത്താനായി ആതുരാലയങ്ങള്‍ തേടിയുള്ള പരക്കംപാച്ചിലിനിടെ വഴിയില്‍ തടയപ്പെടുക, പിന്നെ മരണത്തിനും ജീവിതത്തിനുമിടയില്‍ നിമിഷങ്ങളെണ്ണി കഴിയുക, ഒടുവില്‍ ആംബുലന്‍സില്‍ കിടന്ന് അവസാന ശ്വാസത്തിനായുള്ള പിടച്ചില്‍- ഭീകരമാണവസ്ഥ. ഈ നിമിഷങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവരുന്ന ഉറ്റവരുടെ നിസഹായതയാണ് അതിനേക്കാള്‍ ഹൃദയഭേദകം. ആരാണ് ഇതിനുത്തരവാദി? തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് പടിക്കല്‍ പാറി നടക്കുന്ന എല്ലാ കൊടികളും കാസര്‍കോടിന്റെ മണ്ണിലും ആഴ്ന്നിറങ്ങിയത് തന്നെയാണ്. എന്നിട്ടും വികസനത്തിന്റെ വീതംവയ്പില്‍ പിന്നോക്ക പട്ടികയില്‍ നിന്നും ഈ ജില്ലയ്ക്ക് ഇതുവരെ പുറത്തുകടക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്നത് ഇനിയെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ വാര്‍ത്ത നമ്മെ ആശങ്കപ്പെടുത്തുന്നതാണ്. ഒരു റിപ്പബ്ലിക്കന്‍ രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളുടെ പൊലിസുകാര്‍ തമ്മില്‍ വെടിയുതിര്‍ക്കുക. ആറ് പൊലിസുകാര്‍ കൊല്ലപ്പെടുക. കേരളം ഉള്‍പ്പെടെ ഇത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമ്ബോഴാണ് കാസര്‍കോട്ടെ ജനങ്ങളും കര്‍ണാടക പൊലിസും കഴിഞ്ഞ ദിവസം നേര്‍ക്കുനേര്‍ വന്നത്. ഇത് അതിര്‍ത്തിയിലെ ഒരുതരി മണ്ണിനോ ഒരുതുള്ളി വെള്ളത്തിനോ വേണ്ടിയല്ല. തങ്ങള്‍ക്ക് മുന്‍പില്‍ വാതിലുകള്‍ കൊട്ടിയടച്ചാല്‍ നിഷേധിക്കപ്പെടുന്ന ചികിത്സയെക്കുറിച്ചുള്ള ഒരു സാധാരണ ജനതയുടെ ആകുലതയെത്തുടര്‍ന്നായിരുന്നു. എന്നിട്ടും കേരള മോഡല്‍ എന്നഹങ്കരിക്കുന്നവരുടെ തലകള്‍ കുനിയുന്നില്ല എന്നതാണ് ആശ്ചര്യകരം!
എന്തുകൊണ്ടാണ് ഒരു ജില്ലയിലെ ജനങ്ങള്‍ക്ക് സ്വന്തമോ വേണ്ടപ്പെട്ടവരുടെയോ ജീവന്‍ രക്ഷിക്കാന്‍ എപ്പോഴും അയല്‍സംസ്ഥാനത്തെ ആശ്രയിക്കേണ്ടിവരുന്നത്. മികച്ച ആതുരാലയങ്ങള്‍ ഇവിടെ ഉയരാതിരിക്കുന്നതിന് പിന്നില്‍ ആരുടെ അജന്‍ഡകളാണ്. പ്രഖ്യാപിച്ച മെഡിക്കല്‍ കോളജാകട്ടെ ടാറ്റായുടെ കൊവിഡ് അശുപത്രിയാകട്ടെ ജില്ലാ ആശുപത്രിയാകട്ടെ വിവാദങ്ങളുടെയും ബാലാരിഷ്ടതയുടെയും കഥകള്‍ മാത്രം എന്തുകൊണ്ടിങ്ങനെ തുടര്‍ച്ചയായി പറയുന്നു. നിലയ്ക്കാതെ ഉയരുന്ന നിലവിളികള്‍ക്കിടയിലെങ്കിലും ഇത് പരിശോധിക്കപ്പെടേണ്ടതാണ്. ഈ കൊവിഡ് കാലത്ത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍കോടന്‍ ജനത നേരിടുന്ന ദുരിതം തലസ്ഥാനഗരിയിലെ ആഡംബരജീവിതം നയിക്കുന്ന ഭരണാധികാരികള്‍ക്ക് മനസിലാവില്ലായിരിക്കാം. എന്നാല്‍ അതിന് ജീവന്റെ വിലയുണ്ട് എന്ന് മറന്നുപോകരുത്.
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക നിര്‍ബന്ധമാക്കിയതോടെയാണ് വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. യാത്രക്കാരെയും വാഹനങ്ങളെയും സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കഴിഞ്ഞ ദിവസം കര്‍ണാടക പൊലിസ് തടഞ്ഞത് പ്രദേശവാസികളുമായുള്ള പോര്‍വിളിയിലും സംഘര്‍ഷത്തിലുമെത്തിച്ചു. മഞ്ചേശ്വരം സ്വദേശിയെ കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തു. കേരള പൊലിസും സ്ഥലത്തെത്തിയിരുന്നു. ദേശീയപാത വഴിയല്ലാതെ കര്‍ണാടകയിലേക്ക് കടക്കാനുള്ള ഇടവഴികള്‍ മണ്ണിട്ട് അടയ്ക്കാനുള്ള ശ്രമവും കഴിഞ്ഞദിവസം കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ട്രെയിന്‍ വഴി എത്തിയ കേരളത്തില്‍ നിന്നുള്ള നിരവധി പേരെ കൊവിഡ് പരിശോധനയുടെ പേരില്‍ മംഗളൂരുവില്‍ ടൗണ്‍ഹാളിലാണ് ബലമായി പാര്‍പ്പിച്ചത്. ഏറെ പേരും ട്രെയിന്‍മാര്‍ഗം എത്തിയത് ചികിത്സാ ആവശ്യങ്ങള്‍ക്കായിരുന്നു. ഒരു നാടിന്റെ ദയനീയതയില്‍ നിന്നു ഉയരുന്ന പ്രശ്‌നമാണ് ഇവിടെ നിഴലിക്കുന്നതെന്ന് ഇകാലത്തും കാണാതെ പോകരുത്.
ആരോഗ്യരംഗത്തു മാത്രം ഒതുങ്ങുന്നതല്ല കാസര്‍കോടിന്റെ പിന്നോക്ക ചിത്രം. അത് വിദ്യാഭ്യാസ, തൊഴില്‍ മേഖലയും കടന്ന് ടൂറിസത്തിലേക്കും കാര്‍ഷികത്തിലേക്കുമെല്ലാം നീളുന്നതാണ്. പി.എസ്.സി ഏത് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാലും മറ്റ് ജില്ലകളില്‍ നിന്നുള്ള അപേക്ഷകളുടെ എണ്ണം കാസര്‍കോടില്‍ കൂടുതലായിരിക്കും. പൊതുവേ സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും കുറവായ കാസര്‍കോട് എന്താണ് ഇത്ര ഒഴിവുകള്