കേരള ബാങ്ക് എ ടി എം തട്ടിപ്പ്; മൂന്ന് കാസര്‍കോട് സ്വദേശികൾ അറസ്റ്റില്‍

 തിരുവനന്തപുരം: കേരള ബാങ്ക് എ ടി എം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി . സൈബര്‍ ക്രൈം പൊലീസാണ് ഇവരെ പിടികൂടിയത്. അതെസമയം മൂന്ന് പേരും കാസര്‍കോട് സ്വദേശികളാണെന്നാണ് സൂചന. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.


വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ കേരള ബാങ്കിന്റെ വിവിധ എ ടി എമ്മുകളില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെന്നാണ് കേസ്.തിരുവനന്തപുരം, കാസര്‍കോട്, കോട്ടയം ജില്ലകളിലെ എ ടി എമ്മുകളില്‍ നിന്നുമാണ് പണം തട്ടിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today