മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

 ഉദുമ: ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബാങ്കിലെ അപ്രൈസര്‍ നീലേശ്വരത്തെ കുഞ്ഞികൃഷ്‌ണ (65)നെയാണ്‌ ബേക്കല്‍ ഇന്‍സ്‌പെക്‌ടര്‍ യു വി വിപിന്‍ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ മജിസ്‌ട്രേറ്റ്‌ കോടതി രണ്ടാഴ്‌ച്ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

തട്ടിപ്പ്‌ വകയില്‍ പ്രതികള്‍ കൈക്കലാക്കിയ പണത്തില്‍ നിന്നു 50,000 രൂപ വായ്‌പയായി തനിക്ക്‌ നല്‍കിയിട്ടുണ്ടെന്നു അറസ്റ്റിലായ കുഞ്ഞി കൃഷ്‌ണന്‍ മൊഴി നല്‍കിയതായി പൊലീസ്‌ പറഞ്ഞു.

എന്നാല്‍ കേസില്‍ നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി കളനാട്ടെ മുഹമ്മദ്‌ സുഹൈല്‍ നല്‍കിയ മൊഴി ഇതിനു വിരുദ്ധമാണെന്നു പൊലീസ്‌ പറഞ്ഞു.

50,000 രൂപ പ്രതിഫലമായി നല്‍കിയെന്നാണ്‌ സുഹൈലിന്റെ മൊഴിയെന്നു കൂട്ടിച്ചേര്‍ത്


തു.

Previous Post Next Post
Kasaragod Today
Kasaragod Today