കേരള ബാങ്കിന്റെ എടിഎം തട്ടിപ്പിന് പിന്നില്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരാണെന്ന് മൊഴി. കാസർകോട് സ്വദേശികളെ ചോദ്യം ചെയ്യുന്നു

 തിരുവനന്തപുരം: കേരള ബാങ്കിന്റെ എടിഎം തട്ടിപ്പിന് പിന്നില്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരാണെന്ന് പ്രതികളുടെ നിര്‍ണ്ണായക മൊഴി. ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എടിഎം കാര്‍ഡുപയോഗിച്ച് പണം തട്ടിയ സംഘത്തിലെ മൂന്നുപേരില്‍ നിന്നാണ് മുഖ്യസൂത്രധാരനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. കാസര്‍ കോട് സ്വദേശികളായ അബ്ദുള്‍ സമദാനി, മുഹമ്മദ് നജീബ്, ന്യൂമാന്‍ അഹമ്മദ് എന്നിവരെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലി സ്വദേശിയായ സോഫ്റ്റ് വെയര്‍ ജീവനക്കാരാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നാണ് പൊലീസ് കരുതുന്നത്. കേരള ബാങ്കിന്റെ എടിഎം സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ കമ്പനിയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പെന്നാണ് സംശയം.

ദില്ലിയില്‍ നിന്നും വ്യാജ എടിഎം കാര്‍ഡുകളുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴാണ് ന്യൂമാന്‍ പിടിയിലാകുന്നത്. വ്യാജ എടിഎം കാര്‍ഡുകള്‍ ഉണ്ടാക്കി നല്‍കിയതും തട്ടിപ്പിന്റെ സൂത്രധാരനും ദില്ലി സ്വദേശിയാണെന്നാണ് ന്യൂമാന്‍ അഹമ്മദിന്റെ മൊഴി. ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ പിഴവ് മുതലെടുത്താണ് തട്ടിപ്പെന്ന് പൊലീസിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. കാരണം മറ്റൊരു ബാങ്കിന്റെ എടിഎമ്മും പാസ്വേര്‍ഡും ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം കുറയുന്നില്ല, കേരള ബാങ്കില്‍ നിന്നും മാത്രമാണ് പണം ചോരുന്നത്. ബാങ്ക് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ കമ്പനിയില്‍ നിന്ന് ദില്ലി സ്വദേശി രഹസ്യ പാസവേര്‍ഡുകള്‍ ചോര്‍ത്തിയാണോ തട്ടിപ്പ് നടത്തിയതെന്ന് സംശയിക്കുന്നു.

രണ്ടേ മുക്കല്‍ ലക്ഷം രൂപയാണ് വിവിധ എടിഎമ്മില്‍ നിന്നും തട്ടിപ്പു സംഘം പിന്‍വലിച്ചത്. അതേ സമയം 2019 മുതല്‍ ഇവിഎം എടിഎം മെഷീനുകള്‍ ഉപയോഗിക്കണമെന്ന ആര്‍ബിഐ നിര്‍ദ്ദേശം കേരള ബാങ്ക് പാലിക്കാത്തതും തട്ടിപ്പിന് കാരണമായിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today