ഉപ്പള: വീട്ടില്‍ കയറി ഭര്‍ത്താവിനെ അക്രമിച്ചുവെന്ന ഭാര്യയുടെ പരാതിയില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു.
മംഗല്‍പ്പാടി അടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഫാത്തിമത്ത് അസ്‌മിയ (24)യുടെ പരാതിയില്‍ മുഹമ്മദ് എന്നയാളടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഏഴിന് രാത്രി ഏഴ് മണിക്കാണ് പരാതിക്കാധാരമായ സംഭവമെന്ന് പറയുന്നു.