ചെമ്മനാട്ട് മീന്‍ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

 കാസര്‍കോട്: കെ.എസ്.ടി.പി. റോഡില്‍ ചെമനാട് പാലത്തിന് സമീപം മീന്‍ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പറവൂര്‍ സ്വദേശി കെ.ടി. സനീപ്(32) ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയില്‍ നിന്ന് മീന്‍ കയറ്റി കര്‍ണാടക ഉള്ളാളിലെ സംസ്‌കരണ പ്ലാന്റിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ കൈവരിയില്‍ ഇടിച്ചാണ് ലോറി മറിഞ്ഞത്. കൈവരി തകര്‍ന്നിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയിലേക്ക് മറിയാതിരുന്നത്.

മറ്റുവാഹനങ്ങളില്‍ യാത്രചെയ്യുകയായിരുന്നവരും പരിസരവാസികളും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ലോറിക്കകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചത്. 40 കിലോവീതമുള്ള മൂന്നൂറ് ബോക്‌സ് മീനാണ് ലോറിയില്‍ ഉണ്ടായിരുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today