LIC ചന്ദ്രേട്ടൻ എന്ന കാമലോൻ P S ചന്ദ്രൻ നായർ മരണപ്പെട്ടു.
ദീർഘകാലം ചെർക്കളയിൽ LIC ഏജന്റായി പ്രവർത്തിച്ചിരുന്ന ചന്ദ്രേട്ടൻ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സ്ഥാപനം എതിർത്തോടിലേക്ക് മാറ്റിയത്.
സൗമ്യനും മനുഷ്യ സ്നേഹിയുമായ ചന്ദ്രേട്ടനെ ഒരിക്കൽ പരിചയപ്പെട്ടവർക്ക് മറക്കാനാവാത്ത തരത്തിലുള്ള സൗഹൃദത്തിനുടമയാണ്
അടിയുറച്ച കോൺഗ്രസ്സ് പ്രവർത്തകനായ ചന്ദ്രേട്ടനെ കഴിഞ്ഞ ദിവസം എതിർത്തോട് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം സുഹൃത്തുക്കൾക്കും നാട്ടുകാർക്കും പാർട്ടിക്കും താങ്ങാനാവാത്ത നൊമ്പരമായി മാറി