വാക്സിൻ കുത്തിവെപ്പിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന കാസർകോട് ബേഡകം സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

 ബേഡകം;ബേഡകം വാവടുക്കം വലിയ കണ്ടത്തെ കെ.രവീന്ദ്രൻ സി.സുനിത എന്നിവരുടെ മകളായ സി.രജ്ഞിത (22)യാണ്   മരിച്ചത്.

കോവിഡ് വാക്സിൻ ആദ്യ കുത്തിവെയ്പ്പിന് ശേഷം അസ്വസ്ഥത അനുഭവപെട്ട് ചികിത്സയിലായിരുന്നു,ഐ.ടി.ഐ വിദ്യാർത്ഥിനിയാണ് .കോവിഡ് വാക്സിൻ കോവിഷീൽഡിൻ്റെ ഒന്നാം ഡോസ് കുത്തിവെച്ച ശേഷം രജ്ഞിതക്ക്  അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.ബേഡഡുക്ക താലൂക് ആശുപത്രിയിൽ വെച്ചാണ് ഒന്നാം ഡോസ് കുത്തിവെച്ചത്. പിന്നീട് കടുത്ത തലവേദനയും പനിയും ഛർദിയും അനുഭവപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. അസ്വസ്ഥത കൂടുതലായതിനെ തുടർന്ന് ആഗസ്റ്റ് 17 ന്  കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവസ്ഥ ഗുരുതരമായതിെനെ തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ വിദഗ്ദ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി.തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു .തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന രജ്ഞിതയുടെ നില വഷളായി തുടരുകയായിരുന്നു. ഇന്നുച്ചയോടെയാണ് മരണം സംഭവിച്ചത്.ദേവിക ഏക സഹോദരി


أحدث أقدم
Kasaragod Today
Kasaragod Today