കാസർകോട് സ്വദേശി ഷാർജയിൽ ന്യുമോണിയ ബാധിച്ചു മരിച്ചു

 തളങ്കര: ന്യൂമോണിയയെ തുടര്‍ന്ന് തളങ്കര സ്വദേശി ഷാര്‍ജയിലെ ആസ്പത്രിയില്‍ അന്തരിച്ചു. തളങ്കര ദീനാര്‍ നഗറില്‍ മാലിക് ദീനാര്‍ ആസ്പത്രിക്ക് എതിര്‍വശത്തെ മുഹമ്മദ് കോളിയാടിന്റെ മകന്‍ കെ.എം. അബ്ദുല്‍ ഖാദര്‍(66) ആണ് അന്തരിച്ചത്. ഷാര്‍ജയിലെ അല്‍ ഖാസിമി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. ഭാര്യ: സുഹ്‌റ. മക്കള്‍: മഹ്ബൂബ്, പരേതനായ ഹബീബ്. മരുമകള്‍: ഫാത്തിമത്ത് ജസീല.


أحدث أقدم
Kasaragod Today
Kasaragod Today