ദുബൈ: നഗരത്തിലെ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളിയടക്കമുള്ള പ്രവാസികള്‍ക്ക് യു.എ.ഇ െവെസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിെന്റ അഭിനന്ദനം.
ചൊവ്വാഴ്ച രാവിലെ എട്ടിന് ദേര അല്‍ മറാര്‍ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടത്തിെന്റ രണ്ടാം നിലയിലാണ് പൂച്ച കുടുങ്ങിയത്. അകത്തേക്കും പുറത്തേക്കും പോകാന്‍ കഴിയാതെ പ്രയാസപ്പെട്ട പൂച്ചക്ക് രക്ഷപ്പെടാന്‍ താഴെ തുണി വിടര്ത്തിപ്പിടിക്കുകയായിരുന്നു. കൃത്യമായി തുണിയില്‍ വീണ പൂച്ച പോറലേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവം മലയാളിയായ അബ്ദുല്‍ റാശിദാണ് കാമറയില്‍ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി. ഇത് ശ്രദ്ധയില്‍പെട്ട ശൈഖ് മുഹമ്മദ് വിഡിയോ സഹിതമാണ് അഭിനന്ദന പോസ്റ്റിട്ടത്. 'ഞങ്ങളുടെ മനോഹരമായ നഗരത്തില്‍ ദയ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കാണുമ്ബോള്‍ അഭിമാനവും സന്തോഷവുമുണ്ട്.
'ആഘോഷിക്കപ്പെടാത്ത ആ ഹീറോ'കളെ തിരിച്ചറിയുന്നവര്‍, നന്ദി പറയാന്‍ സഹായിക്കൂ' എന്നാണ് ട്വീറ്റില്‍ കുറിച്ചത്. ശൈഖ് മുഹമ്മദ് നന്ദിയറിയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തകരെ തേടി താമസസ്ഥലങ്ങളിലെത്തി.
ഇവരെ അഭിനന്ദിക്കാനായി ചടങ്ങ് ഒരുക്കുമെന്ന സന്തോഷവാര്‍ത്ത അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിക്കില്ലെങ്കിലും പൂച്ചക്ക് ചികിത്സ ലഭ്യമാക്കാനും അധികൃതര്‍ മുന്‍കൈയെടുത്തു.
മലയാളിയായ നാസര്‍ ശിഹാബ്, മൊറോകോക്കാരനായ അഷ്റഫ്, പാകിസ്താന്‍കാരനായ ആതിഫ് മഹ്മൂദ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആര്.ടി.എ ബസ് ഡ്രൈവറായ നാസറാണ് പൂച്ചയെ ആദ്യം കാണുന്നത്. മറ്റുള്ളവരെ കൂട്ടി രക്ഷപ്പെടുത്താന്‍ മുന്‍കൈയെടുത്തത് ഇദ്ദേഹമാണ്. വീട്ടില്‍ മൂന്ന് പൂച്ചകളെ പോറ്റുന്ന തനിക്ക് വളര്‍ത്തുമൃഗങ്ങളോടുള്ള വാത്സല്യമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ പ്രേരണയായതെന്ന് നാസര്‍ പറഞ്ഞു. സംഭവം കാമറയില്‍ പകര്‍ത്തിയ റാശിദ് കോഴിക്കോട് വടകര പുറമേരി സ്വദേശിയാണ്.
പിതാവ് മുഹമ്മദ് 35വര്‍ഷമായി നടത്തുന്ന ഗ്രോസറി ഷോപ്പ് ഏറ്റെടുത്തു നടത്തുകയാണ് ഇൗ 25കാരന്. ഇദ്ദേഹത്തിെന്റ കടയുടെ മുന്നിലാണ് സംഭവം നടന്നത്.
പൂച്ച പരിസരവാസികള്‍ക്ക് പരിചിതമായിരുന്നെന്നും സമീപത്തെ കടകളിലുള്ളവര്‍ ഭക്ഷണവും വെള്ളവും സ്ഥിരമായി നല്കാറുള്ളതാണെന്നും റാശിദ് പറയുന്നു. ശൈഖ് മുഹമ്മദിെന്റ അഭിനന്ദനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് റാശിദ് പറഞ്ഞു.
ദുബൈ ഭരണാധികാരിയെ നേരില്‍ കാണാന്‍ സംഭവം നിമിത്തമാവുമെന്ന ആഹ്ലാദത്തിലാണ് നാല് രക്ഷാപ്രവര്‍ത്തകരും.