പ്രണയിച്ച് വിവാഹിതരായി രണ്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയ യുവതി എറണാകുളത്ത് ഉള്ളതായി സൂചന; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. ചെമ്മനാട് പരവനടുക്കം തെക്കേ കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഷാലു (21) വിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഉണ്ണിയുടെയും ഷാലുവിന്റേയും പ്രണയ വിവാഹം ആയിരുന്നു. ഇരു വീട്ടുകാരുടെയും എതിര്‍പ്പ് വകവെക്കാതെ ബാംഗ്‌ളൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്.
ചൊവ്വാഴ്ച വൈകുന്നേരം പരവനടുക്കം കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്താറുള്ള കുടുംബശ്രീ യോഗത്തിന് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഭാര്യ, ഷാലു രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഉണ്ണി മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. അന്വേഷണത്തില്‍ യുവതി എറണാകുളം ഭാഗത്തുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.മേൽപറമ്പ്പോലീസ് ഉടൻ എറണാകുളത്തേക്ക് തിരിക്കും
കൊച്ചി സിറ്റിയിലെ മരട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സംശയിക്കുന്ന സ്ഥലങ്ങളില്‍ ഇന്നലെ എറണാകുളം പോലീസ് പരിശോധന നടത്തിയിരുന്നു. കാസര്‍ഗോഡ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാണാതായ യുവതിക്കായി കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് മേല്‍പറമ്പ സിഐ ടി ഉത്തംദാസ് അറിയിച്ചു.