പെര്‍ള: ഉള്‍നാടുകളില്‍ നാടന്‍ വാറ്റ് വ്യാപകമാവുന്നു.
സ്വര്‍ഗ- പഡ്രെ റോഡിലെ ഗാളി ഗോപുരയില്‍ ചാരായ വാറ്റു രൂക്ഷമാവുന്നുവെന്ന പരാതിയില്‍ ബദിയഡുക്ക എക്‌സൈസ് ഇന്നലെ നടത്തിയ പരിശോധനയില്‍ രണ്ടു ക്യാനുകളിലായി കാട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന 75 ലിറ്റര്‍ വാഷ് പിടിച്ചു.ഇവ എക്‌സൈസ് സംഘം പിന്നീടു നശിപ്പിച്ചു. ആരെയും പിടികിട്ടിയിട്ടില്ല. അതേസമയം വാറ്റു സംഘങ്ങളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് സംഘം അറിയിച്ചു
.