കാസര്‍ഗോഡ്: ഓണം വിപണി ലക്ഷ്യ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടുവന്ന 345.60 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം റെയിഞ്ച് എക്‌സൈസ് പിടികൂടി. ബല്ല കൊഴിക്കുണ്ടില്‍ നിന്നാണ് ഇത് പിടികൂടിയത്.
കാറോടിച്ചിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചില്ല.
സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി. രഞ്ജിത്ത്, മൊയ്ദീന്‍ സാദിഖ്.ടി.എം, സുധീര്‍ പാറമ്മല്‍, നിധീഷ് വൈക്കത്ത്, പ്രശാന്ത് കുമാര്‍ എ.വി എന്നിവരും ഉണ്ടായിരുന്നു.