കോളിയടുക്കം :കരൾ മാറ്റിവെക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ച ചെമ്മനാട് പാലിച്ചിയടുക്കം സ്വദേശി ബഷീറിന് ചികിത്സ സഹായമായി
നമാസ് യൂത്ത് ഫ്രണ്ട്സ് കോളിയടുക്കം ബഷീർ ചികിത്സ സഹായ സമിതിക്ക് ഫണ്ട് കൈമാറി,
സ്വരൂപ്പിച്ച പണം നമാസിനു വേണ്ടി ആഷിഫ് സഹായ സമിതി ഭാരവാഹിക്ക് കൈമാറി,
സെക്രട്ടറി അർഷാദ്, ട്രഷറർ മൊയ്‌ദു,മുനവ്വർ, ഇബ്നു, ഫൈസൽ,ഹനീഫ, എന്നിവർ സന്നിഹിതരായിരുന്നു,
കരൾ പകുത്തുനൽകാൻ മകൻ തയ്യാറായിരുന്നു
എന്നാൽ ഒരു വരുമാന മാർഗ്ഗവുമില്ലാത്ത കുടുംബത്തിന്
ഓപ്പറേഷനും ചികിത്സക്കുമായി വേണ്ടി വരുന്ന 35 ലക്ഷം രൂപ കണ്ടെത്തുന്നതിനായി
ബഷീർ ചികിത്സ സഹായ സമിതി രൂപീകരിച്ചിരുന്നു