മഞ്ചേശ്വരം:- ആക്രമണകാരികളായ ഭരണാധികാരികളെ ജനം കാലത്തിന്റെ ചവറ്റ് കൊട്ടയിലേക്ക് തള്ളിയിട്ടുണ്ടെങ്കിൽ ഇന്ത്യൻ മണ്ണിൽ ചരിത്രം ആവർത്തിക പ്പെടുമെന്നും, ആ കാവ്യനീതിക്കായി അടിച്ചമർത്തപ്പെടുന്നവന്റെയും, അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെയും പോരാട്ടവീര്യം കരുത്ത് പകരുമെന്നും സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന ജനറൽ സക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു.
കോവിഡ് മഹാമാരിയിൽ ദുരിതം പേറുന്ന രാജ്യത്തിനും ജനങൾക്കും സമാശ്വാസം നൽകേണ്ട ഭരണകൂടം ഫാസിസ്റ്റ് ഭീകരത നടപ്പിലാ ക്കുന്നു. രാജ്യത്തെ നിലനിൽപ്പിന് തന്നെ ആധാരമായ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങളെ ഭേദഗതി ചെയ്ത് കരിനിയമങ്ങളിലൂടെ അടിമത്വത്തിന്റെ പാതയിലേക്ക് നയിക്കുമ്പോൾ ചൂഷകരില്ലാത്ത തൊഴിലിടങ്ങളുടെ സൃഷിപ്പിനായി സ്വയം സജ്ജരാകാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
SDTU ഹോസങ്കടിയിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമവും , മെമ്പർഷിപ്പ് വിതരണവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
നൂറിലധികം തൊഴിലാളികൾ വിവിധ യുണിയനുകളിൽ നിന്ന് രാജിവെച്ച് എസ്‌ഡിടിയു മെമ്പർഷിപ് സ്വീകരിച്ചു
ചടങ്ങിൽ എസ്‌ഡിപി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്സലാം അധ്യക്ഷത വഹിച്ചു ,
എസ്‌ഡിപി ഐ ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹോസങ്കടി,
എസ്‌ഡിടി യു ജില്ലാപ്രസിഡന്റ് അഷ്‌റഫ് കോളിയടുക്കം, ജില്ലാ സെക്രട്ടറി സാലി നെല്ലിക്കുന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹോസങ്കടി,മഞ്ചേശ്വരംപഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ് ബഡാജേ എന്നിവർ ആശംസാ പ്രസംഗം നട
ത്തി,