മേൽപറമ്പ് :രാജ്യത്ത് എസ്ഡിപിഐ മുന്നോട്ട് വെക്കുന്നത് അഴിമതി രഹിത, തുല്യനീതിയിലധിഷ്ടിതമായ രാഷ്രീയമാണെന്ന് എസ്‌ഡിപി ഐ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ,
രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ പണാധിപത്യത്തിലൂടെയും, ബ്ലാക്‌മൈലിങ്ങിലൂടെയും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും, വിരലിലെണ്ണാവുന്ന എംഎല്‍എമാരുള്ള സംസ്ഥാനത്ത് വരെ അധികാരം പിടിച്ചെടുത്തത് ഇതിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി,
എസ്‌ഡിപി ഐ ഉദുമ മണ്ഡലം പ്രധിനിധി സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ആരാജകത്വത്തെ മറികടക്കാന്‍ എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന ആദര്‍ശ രാഷ്ട്രീയത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്നും,കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അശാസ്ത്രീയ നിയമങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്പിച്ചും, അന്യായമായി പിഴ ഈടാക്കി കേരള ജനതയെ കൊള്ള ചെയ്തും, ലോക്ഡൗണില്‍ പട്ടിണി മാറ്റാന്‍ പുറത്തിറങ്ങിയ പാവം ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിട്ടും സംസ്ഥാനത്ത് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരായി അധ:പതിച്ചു എന്നും ഉദുമ മണ്ഡലം പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി സവാദ്,മണ്ഡലം പ്രസിഡന്റ് മൂസ എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം അഹമ്മദ് ചൗക്കി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹക്കീം ദേളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു..പുതിയ മണ്ഡലം ഭാരവാഹികളായി പ്രസിഡണ്ട് മുഹമ്മദ് പാക്യാര, സെക്രട്ടറി ഫൈസല്‍ കോളിയടുക്കം ,വൈസ് പ്രസിഡണ്ട് ശിഹാബ് കടവത്ത് ,ട്രഷറര്‍ മൂസ ഈച്ചിലിങ്കാല്‍, സാജിദ് മുക്കുന്നോത്ത്, ലത്തീഫ് ബോവിക്കാനം(ജോയിന്റ് സെക്രട്ടറിമാര്‍)അഷ്റഫ് കോളിയടുക്കം കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. ഫൈസല്‍ കോളിയടുക്കം സ്വാഗതവും മുഹമ്മദ് പാക്യര നന്ദിയും പറഞ്ഞു