തളങ്കര, പള്ളിക്കാലില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച

 കാസര്‍കോട്‌: തളങ്കര, പള്ളിക്കാലില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. സമീറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്‌ കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്‌.

കിടപ്പു മുറിയുടെ ജനല്‍ കമ്പി മുറിച്ച്‌ മാറ്റി അകത്തു കടന്ന മോഷ്‌ടാക്കള്‍ വിലപിടിപ്പുള്ള പാത്രങ്ങളും മറ്റും കൈക്കലാക്കുകയായിരുന്നു. വീട്ടുകാര്‍ രണ്ടു ദിവസമായി ബന്ധുവീട്ടിലായിരുന്നു. സംഭവത്തില്‍ ടൗണ്‍ പൊലീസ്‌ അന്വേഷണം തുടങ്ങി.


Previous Post Next Post
Kasaragod Today
Kasaragod Today