കാസർകോട് നഗരത്തിൽ കവർച്ച

 കാസര്‍കോട്: കാസര്‍കോട് എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന അരമന ബസാറില്‍ കവര്‍ച്ച. മേശവലിപ്പില്‍ സൂക്ഷിച്ച നാണയങ്ങളാണ് കവര്‍ന്നത്. മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ആരിക്കാടിയിലെ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടര്‍ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കട ഇന്നലെ അവധിയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today