അണങ്കൂരില്‍ അണഞ്ഞു കിടക്കുന്ന ഹൈമാസ്റ്റ്‌ വിളക്ക്‌ നന്നാക്കാത്ത അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു

 വിദ്യാനഗര്‍: അണഞ്ഞു കിടക്കുന്ന ഹൈമാസ്റ്റ്‌ വിളക്ക്‌ നന്നാക്കാത്ത അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. അണങ്കൂരില്‍ എം എല്‍ എയുടെ വികസന ഫണ്ടുപയോഗിച്ച്‌ സ്ഥാപിച്ച വിളക്കാണ്‌ മാസങ്ങളായി അണഞ്ഞു കിടക്കുന്നത്‌. വിളക്ക്‌ നന്നാക്കണമെന്ന്‌ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്നാണ്‌ ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും വിളക്കിന്‌ മുന്നില്‍ പന്തങ്ങള്‍ ഏന്തി നില്‍ക്കുകയായിരുന്നു. വിളക്കിന്റെ അഭാവം ജനങ്ങള്‍ക്ക്‌ ഏറെ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. അതുകൊണ്ട്‌ തന്നെ അടിയന്തിരമായി നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഷാഫി അണങ്കൂര്‍, അസൈനാര്‍ താന്നിയത്ത്‌, റഫീഖ്‌ ബെദിര. ഖലീല്‍ കൊറക്കോട്‌, ഇബ്രാഹിം, നിസാര്‍, ഷാഫി, സക്കരിയ്യ, അബ്‌ദുല്ല നേതൃത്വം നല്‍കി


.

Previous Post Next Post
Kasaragod Today
Kasaragod Today