കുണ്ടംകുഴി: ഒളിവിൽ പോയ പോക്സോ കേസ് പ്രതിയെ ബാംഗളൂരിൽ നിന്ന് ബേഡകം പോലീസ് സാഹസികമായി പിടികൂടി.
വാറന്റ് പ്രതിയായ മരുതടുക്കം ചേടിക്കുണ്ട് സ്വദേശി കെ മുബഷീറിനെ (22)യാണ് പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരു വർഷത്തിന് ശേഷം പിടികൂടിയത്. നേരത്തെ ബന്തടുക്കയിൽ കാർ വാഷിങ് ജോലി ചെയ്തിരുന്ന മുബഷീർ സംഭവത്തിന് ശേഷം നാട് വിടുകയായിരുന്നു. രഹസ്യ വിവരം കിട്ടിയത് പ്രകാരം ബേഡകം എസ്ഐ കെ മുരളീധരൻ, സിപിഒ കെ പ്രദീപ് കുമാർ, ഡ്രൈവർ സിപിഒ വി എസ് വിനോദ് കുമാർ എന്നിവർ ബംഗളുരു ദൊഡ്ഡാലദ മര കെത്തുഹള്ളിയിൽ വെച്ചാണ് ജോലിസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്ക
ും