പയ്യന്നൂർ : ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടറും പണവും മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. കാസറഗോഡ്ബേഡകം മൂന്നാട് സ്വദേശി ചേരിപ്പാടി വിഷ്ണു ദാസി (22)നെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ .വി..യദു കൃഷ്ണൻ, എ.എസ്.ഐ. നികേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് മാതമംഗലം എന്നിവരടങ്ങിയ സംഘം ബേഡകംമുന്നാട് പ്രതിയുടെ വീട്ടിൽ വെച്ച് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിന് പയ്യന്നൂർ ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ എത്തിയ തൃക്കരിപ്പൂർ കൈ ക്കോട്ടുകടവിലെ അബൂബക്കറിന്റെ മകൻ കണ്ണുക്കാരത്തി ഹൗസിൽ മനാഫി (43)ന്റെ ഉടമസ്ഥയിലുള്ള കെ.എൽ. 60. ആർ. 5715 നമ്പർ സ്കൂട്ടർ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സ്കൂട്ടറിൽ സൂക്ഷിച്ച 28,000 രൂപയും രേഖകളുമടങ്ങിയ ബാഗും മായാണ് മോഷ്ടാവ് കടന്നു കളഞ്ഞത്. കടയിലേക്ക് പോയ മനാഫ് സ്കൂട്ടറിൽ നിന്നും താക്കോൽ എടുത്തിരുന്നില്ല. പുറത്ത് തക്കം പാർത്തു നിൽക്കുക യായിരുന്ന പ്രതി സ്കൂട്ടറുമായി രക്ഷപ്പെട്ടു. പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. അറസ്റ്റിലായ പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി. ഇക്കഴിഞ്ഞ ജൂലായ് 16 ന് പുലർച്ചെ അഞ്ചു മണിയോടെ കരിവെള്ളൂരിലെ ഭാസ്കരന്റെ മകൻ സുധീഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ. 59. എം. 6714 നമ്പർ ഹോണ്ട ഷൈൻ എസ് പി. മോട്ടോർ സൈക്കിളും മോഷണം പോയിരുന്നു പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് പയ്യന്നൂർ ടൗണിലെ സ്കൂട്ടർ മോഷണ കേസിൽ പ്രതി അറസ്റ്റിലായത്
വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട ബൈക്കും പണവും മോഷ്ടിച്ചു,കാസർകോട് മൂന്നാട് സ്വദേശി പിടിയിൽ
mynews
0
