ഭർതൃമതിയായ യുവതിയെ നാല് മണിക്കൂർ തടഞ്ഞുവെച്ച അഞ്ചംഗ സംഘത്തെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയെ നാല് മണിക്കൂർ തടഞ്ഞുവെച്ച അഞ്ചംഗ സദാചാര ഗുണ്ടാസംഘത്തെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. ചിത്താരി മുക്കൂട് സ്വദേശികളായ ഫൈസൽ, റാഷിദ്, സുബൈർ, അബ്ദുൾ കരീം, അബ്ദുൾ അസീസ് എന്നിവരാണ് അറസ്റ്റിലായത്. മുക്കൂട് സ്വദേശിനിയായ യുവതിയെ മുക്കൂടിലെ മറ്റൊരു യുവതിയുടെ വീട്ടുപരിസരത്ത് സംഘം തടഞ്ഞുവെക്കുകയായിരുന്നു. നേരത്തെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ തീർപ്പാക്കിയ ഒരു പ്രശ്നത്തിൽപ്പെട്ട മാല വാങ്ങുന്നതിനായെത്തിയ യുവതിയെയാണ് സംഘം തടഞ്ഞുവെച്ചത്. സന്ധ്യ സമയം 7 ണി മുതൽ തടഞ്ഞുവെച്ച യുവതിയെ രാത്രി 10 മണി കഴിഞ്ഞാണ് വിട്ടയച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ്സെടുത്ത പോലീസ് പ്രതികളെ ഇന്ന് രാവിലെ പിടികൂടി.
أحدث أقدم
Kasaragod Today
Kasaragod Today