ധനിഷ കോടതിയിൽ നിന്ന് കാമുകനൊപ്പം പോയി, ആറ് വയസ്സുകാരിയായ ഏക മകൾ മാതാവിനൊപ്പം പോകാൻ കൂട്ടാക്കാതെ ഗൾഫിൽ നിന്നെത്തിയ പിതാവിനോപ്പം പോയി

കാഞ്ഞങ്ങാട്: ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിലെത്തുന്നതിന് തൊട്ടു മുമ്പ് മകളെയും കൂട്ടി മാവുങ്കാൽ പുതിയ കണ്ടത്തെ ഭർതൃവീട്ടിൽ നിന്നും മുങ്ങിയ ചായ്യോത്തെ ധനിഷ 27, കോടതിയിൽ പെയിന്റിംഗ് തൊഴിലാളിയായ കാമുകൻ തച്ചങ്ങാട് അരവിൽ സ്വദേശി ജിതേഷിനൊപ്പം 35, പോയി. ആറ് വയസ്സുകാരിയായ ഏക മകൾ കോടതിയിൽ മാതാവിനൊപ്പം പോകാൻ കൂട്ടാക്കാതെ, പിതാവിനൊപ്പം പോയി. പെൺകുട്ടിയെ മജി്ട്രേറ്റ് പിതാവിനൊപ്പം വിട്ടയക്കുകയും ചെയ്തു. കഴിഞ്ഞ 25 ന് പുലർച്ചെ പുതിയ കണ്ടത്തെ വീട്ടിൽ നിന്നും കാണാതായ ധനിഷയും മകളെയും പോലീസാണ് കോടതിയിൽ ഹാജരാക്കിയത്. തിരോധാനം സംബന്ധിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ചാറ്റിംഗിൽ പരിചയപ്പെട്ട തച്ചങ്ങാട്ടെ പെയിന്റിംഗ് തൊഴിലാളി അരവിൽ ജിതേഷിനൊപ്പം പോയതായി കണ്ടെത്തി. ഭർത്താവ് ഗൾഫിൽ നിന്നും വരുന്ന വിവരമറിഞ്ഞാണ് ധനിഷ, കാമുകനൊപ്പം മണിക്കൂറുകൾക്ക് മുമ്പ് മുങ്ങിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കമിതാക്കൾ ഹൊസ്ദുർഗ് പോലീസിൽ നേരിട്ട് ഹാജരായത്. ക്ഷേത്രത്തിൽ മാലയിട്ട് വിവാഹിതരായതായി ഇരുവരും പോലീസിനെ അറിയിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ധനിഷ കാമുകനൊപ്പം പോകാൻ താത്പര്യമറിയിച്ചു. യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പെയിംന്റിംഗ് തൊഴിലാളിക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. മാതാവ് കൂട്ടികൊണ്ടു പോയ ആറുവയസ്സുകാരിയായ മകളെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. മാതാവിനൊപ്പം പോകാൻ കുട്ടി തയ്യാറാണെങ്കിലും കാമുകൻ കൂടെയുള്ളതിനാൽ കുട്ടി കൂടെ പോകാൻ തയ്യാറായില്ല. പിതാവിനൊപ്പം പോകാൻ താൽപ്പര്യം പ്രകടിപ്പിച്ച കുട്ടിയെ പിതാവ് വിനോദിനൊപ്പം കോടതി വിട്ടയച്ചു.
أحدث أقدم
Kasaragod Today
Kasaragod Today